സ്വഫാ ഖുർആൻ സന്ദേശസംഗമം നാളെയാണു
നവംബർ 25 .
രാത്രി 7 മണി .
കണ്ണൂർ-കമ്പിൽ-കുമ്മായക്കടവ്
സ്വഫാകോളേജിൽ നടക്കുകയാണ്.
സ്വഫാ അലുംനി ഹഫ്സാണ് സംഘാടകർ. ഖുർആനിക കാലികതയെ സമൂഹത്തോട് സംവദിക്കുന്നതാണ് വേദി.
കാലം കലുഷിതമാകുമ്പോൾ ഖുർആനിക പ്രകാശത്തെ വർത്തമാന മനസാന്തരങ്ങളിലേക്ക് പ്രവഹിപ്പിക്കുന്ന പ്രകാശ ധാരയുടെ ഒരു രാത്രി.
ആൾക്കൂട്ടസൃഷ്ടിപ്പല്ല ;ഖുർആൻ പറഞ്ഞ ആലോചനക്കൊരവസരം.
സംഘാടകർ സജീവമായിക്കഴിഞ്ഞു.
നാടും നഗരവും പ്രചരണത്തിനുണരുകയാണ്.
മഹല്ല് – സ്ഥാപനസാരഥികൾ സന്നദ്ധതയോടെ രംഗത്തുണ്ട്.
കുമ്മായക്കടവ് നാട്ടുകൂട്ടവും യുവചേതനയും കർമ്മരംഗത്ത് നിരതമാണ്.
ഈ ഖുർആനിക സംഗമത്തിന് സഹായഹസ്തങ്ങളുമായി സഹൃദയർ സഹസഞ്ചാരികളായിട്ടുണ്ട്.
സ്വഫക്കൊപ്പം സ്വഫയുടെ സഞ്ചാരത്തിനൊപ്പം നിങ്ങൾക്കും സഹയാത്രികരാവാം.
ഹാഫിളുകളും ആലിമുകളും സമുദായ സേവനത്തിനൊരുക്കുന്ന സ്വഫയുടെ നിശബ്ദ പ്രവർത്തനങ്ങൾക്കൊപ്പം നിങ്ങളും കൂടെ വരൂ.
സ്വഫാ അലുംനി സ്വഫയിലൊരുക്കുന്ന ഖുർആൻ സന്ദേശ സംഗമത്തിലേക്ക്
നിങ്ങളുടെ അകമഴിഞ്ഞ സഹായം ഇനിയും ആവശ്യമുണ്ട്.
മഹല്ലുകളിൽ ഖുർആനിക പാരായണ പരിശീലനം, സ്വഫയിലെ പഠന സൗകര്യങ്ങളിലെ പങ്കാളിത്തം ,
റിലീഫ് തുടങ്ങിയവ അലുംനിയുടെ നിലവിലെ പ്രവർത്തനങ്ങളാണ്.
ഇനിയും പദ്ധതികളുണ്ട്.
നിങ്ങൾ കൂടെ നിൽക്കുമല്ലോ.
ഖുർആനികസംരംഭസഹായങ്ങളിൽ
താൽപര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.

